LATEST NEWS

Related Posts

NEWSKERALAമെസി തട്ടിപ്പ്; മുൻ കായികമന്ത്രിക്ക് കുരുക്കായി തെളിവുകൾ

മെസി തട്ടിപ്പ്; മുൻ കായികമന്ത്രിക്ക് കുരുക്കായി തെളിവുകൾ

തിരുവനന്തപുരം:  മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ മുൻ കായികമന്ത്രിക്ക് കുരുക്കായി തെളിവുകൾ.  കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിലും തട്ടിപ്പിന് ശ്രമം നടന്നു. സ്റ്റേഡിയം നവീകരണത്തിന് 10 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനമന്ത്രിക്ക് കായിക മന്ത്രി വി. അബ്ദുറഹിമാൻ നൽകിയ കത്ത് പുറത്ത്. കത്ത് അനുസരിച്ച് ധനമന്ത്രി അനുമതി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും തിരിച്ചടിയായതിനാൽ പണം കൈമാറ്റം നടന്നിരുന്നില്ല.  

സ്റ്റേഡിയം സ്പോൺസർക്ക് നവീകരണത്തിന് കൈമാറിയ ശേഷമാണ് ഇതിനായി പത്തു കോടി രൂപ കായിക വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. സ്പോൺസർ പൂർണ്ണമായും സൗജന്യമായി സ്റ്റേഡിയം നവീകരിക്കുമെന്നാണ് സർക്കാർ അവകാശപ്പെട്ടത്. 2025 സെപ്റ്റംബർ 26ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിനായി ആർബിസിക്ക് കൈമാറിയിരുന്നു. ധനവകുപ്പിനോട് പണം ആവശ്യപ്പെട്ടത് 2025 ഒക്ടോബർ 6 നായിരുന്നു. കത്തിന്റെ പകർപ്പ് പുറത്ത് വന്നു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here